ഫ്രഞ്ച് മാഗസിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ഇറാനിയന്‍ നടി ഗോള്‍ഷിഫ്ത ഫറാഹാനിക്ക് ഇനി മാതൃരാജ്യത്തേക്ക് തിരികെ വരാനാകില്ല. നഗ്നത പ്രദര്‍ശിപ്പിച്ചതിലൂടെ ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ച ഇവരെ രാജ്യത്തിലേക്ക് കയറ്റില്ലെന്ന് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു.
ഫ്രഞ്ച് വാര്‍ത്ത വാരികയായ മദാം ലെ ഫിഗാരോവിലാണ് ഫറാഹാനിയുടെ അര്‍ദ്ധനഗ്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. വിവാദമായ ഈ ചിത്രങ്ങള്‍ പിന്നീട് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ഫേസ്ബുക്കില്‍ വന്നിരുന്നു.
1979ലെ ഇറാനിയന്‍ വിപ്ലവത്തിനു ശേഷം ഹോളിവുഡില്‍ അഭിനയിച്ച ആദ്യ ഇറാനിയന്‍ നടിയാണ് ഫറാഹാനി. ഫറാഹാനിയുടെ കരിയറില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു നഗ്നത പ്രദര്‍ശനം.