ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ട്രംപിന്റെ തെറിയഭിഷേകം

ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ട്രംപിന്റെ തെറിവിളി അഭിഷേകം

AISWARYA| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (10:55 IST)
നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങളെ തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയുടെ ദേശിയഗാനമായ ദ സ്റ്റാര്‍ സ്പ്രാങ്ക്ള്‍ഡ് ബാന്നര്‍ ആലപിക്കാന്‍ വിസമ്മതിച്ചതിലായിരുന്നു താരങ്ങള്‍ക്കെതിരെ ട്രംപിന്റെ തെറിവിളിയുണ്ടാകാന്‍ കാരണം.

താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ടീം ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ പതാകയെ അപമാനിക്കുന്ന ‘നായിന്റെ മക്കളെ’ ടീമില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നും അത്തരക്കാരെ ടീമില്‍ നിന്ന് പുറത്താക്കുന്ന മുതലാളിമാരെ രാജ്യം ആദരിക്കുമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ അമേരിക്കയില്‍ ഇന്നും നിലനില്‍ക്കുന്ന കടുത്ത വര്‍ണ്ണ വിവേചനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധമായാണ് താരങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ടു നിന്നതെന്ന് കോളിന്‍ കോപ്പര്‍നിക്ക് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :