ഫ്ലിന്റ് ടൌണ്‍ ഷിപ്പ്|
WEBDUNIA|
Last Modified ഞായര്‍, 8 ജനുവരി 2012 (16:40 IST)
ദേവാലയത്തില്‍ പോയാല്‍ രണ്ടുണ്ട് കാര്യം. പ്രാര്‍ത്ഥിക്കാം, ഒപ്പം അവിടെയുള്ള ടാറ്റൂ പാര്‍ലറില്‍ കയറി ഒരു സൌന്ദര്യപരീക്ഷണം നടത്തുകയുമാവാം. യു എസിലെ മിഷിഗന്‍ ഫ്ലിന്റ് ടൌണ്‍ ഷിപ്പ് ദേവാലയത്തിലാണ് ടാറ്റൂ പാര്‍ലര്‍ ആരംഭിച്ചിരിക്കുന്നത്. അവിടുത്തെ പുരോഹിതന്‍ തന്നെയാണ് ഈ ആശയത്തിന് പിന്നില്‍. റവ. സ്റ്റീവ് ബെന്റ്ലി ആണ് ടാറ്റൂ പാര്‍ലര്‍ തുടങ്ങിയത്.
ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന പാര്‍ലറില്‍ രണ്ട് ടാറ്റൂ ആര്‍ട്ടിസ്റ്റുകളേയും നിയമിച്ചിട്ടുണ്ട്. ഞായറാഴ്ച പാര്‍ലറിന് അവധിയായിരിക്കും.
ദേവാലയത്തില്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ഒരുകൂട്ടം വിശ്വാസികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ബെന്റ്ലി വിമര്‍ശനങ്ങളെല്ലാം തള്ളിക്കളയുകയാണ്.