ദാരിദ്ര്യം തുടച്ചുനീക്കും: ജേക്കബ് സുമ

പ്രിട്ടോറിയ| WEBDUNIA| Last Modified ഞായര്‍, 26 ഏപ്രില്‍ 2009 (10:59 IST)
ദാരിദ്രം ഇല്ലായ്മ ചെയ്യാന്‍ പ്രാമുഖ്യം നല്‍കുമെന്ന് ദക്ഷിണാഫ്രിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജേക്കബ്‌ സുമ. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാധ്യാ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുമ.

ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ലക്‍ഷ്യം. അതിനായി പ്രധാനപ്പെട്ട വകുപ്പുകളില്‍ കഴിവുള്ളവരെ നിയമിക്കും. രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ഫലം പൂര്‍ണ്ണമായി അംഗീകരിക്കുന്നതായും സുമ അറിയിച്ചു.

പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പില്‍ 65.4 ശതമാനം വോട്ടുകള്‍ നേടിയാണ് ജേക്കബ് സുമ അധികാരത്തിലെത്തിയത്. അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും നേരത്തെയുണ്ടായിരുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇത്തവണ എ എന്‍ സിക്ക് നേടാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :