ഫ്രാന്‍സ് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും തമ്മില്‍ കൂടിക്കാഴ്ച നടത്താനുള്ള പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
അടുത്തമാസം പോളണ്ട് സന്ദര്‍ശനം നടത്തുന്ന അവസരത്തില്‍ സര്‍ക്കോസിയും ദലൈലാമയും തമ്മില്‍ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.
നിലവില്‍, ചൈനയും ഫ്രാന്‍സും തമ്മിലും ചൈനയും യൂറോപ്പും തമ്മിലും ഉള്ള ബന്ധം വികസനത്തിന്‍റെ പാതയിലാണ്. ഇത് കഠിനാധ്വാനത്തിന്‍റെ ഫലമായുണ്ടായ ഈ ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഫ്രാന്‍സ് ചൈനയുടെ ഗൌരവതരമായ ഉത്കണ്ഠകള്‍ മനസ്സിലാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ സിനോ-ഫ്രാന്‍സ് ബന്ധത്തെയും സിനോ-യൂറോപ്യന്‍ ബന്ധത്തെയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയും വേണം, ചൈനീസ് വിദേശകാര്യ വക്താവ് ക്വിന്‍ ഗാങ്ങ് പറഞ്ഞു.
ബീജിംഗ്|
PRATHAPA CHANDRAN|
ചൈനയും ദലൈലാമയും തമ്മിലുള്ള ചര്‍ച്ചകളുടെ പുരോഗതിക്ക് അനുസരിച്ചേ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്ന് സര്‍ക്കോസി പറഞ്ഞത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിഴല്‍ വീഴ്ത്തിയിരുന്നു.