ദയ തേടി സരബ്ജിത്; സ്വാതന്ത്ര്യദിനത്തില്‍ മോചനം വേണം
ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പാകിസ്ഥാനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗ് വീണ്ടും ദയാഹര്‍ജി നല്‍കി. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കാണ് സരബ്ജിത് പുതിയ ദയാഹര്‍ജി നല്‍കിയിരിക്കുന്നത്.
പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14-ന് തന്നെ ജയില്‍ മോചിതനാക്കണമെന്നാണ് സരബ്ജിതിന്റെ അപേക്ഷയിലുള്ളതെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവെയ്സ് ഷെയ്ഖ് അറിയിച്ചു. ജയില്‍ മോചനം സംബന്ധിച്ച് ഈയിടെ ഉണ്ടായ സംഭവവികാസങ്ങള്‍ സരബ്ജിതിനെ വേദനിപ്പിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. ഈ വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് സബര്‍ജിത്തിന്റെ മകള്‍ സ്വപന്‍ദീപിന് അഭിഭാഷകന്‍ ഇമെയില്‍ സന്ദേശം അയക്കുകയായിരുന്നു.
സരബ്ജിത്തിനെ മോചിപ്പിക്കും എന്ന് ഈയിടെ അറിയിച്ച പാകിസ്ഥാന്‍ പിന്നീട് മലക്കം മറിയുകയായിരുന്നു. തുടര്‍ന്ന് സുര്‍ജിത്ത് സിംഗ് എന്ന ഇന്ത്യക്കാരനെ മോചിപ്പിക്കുകയും ചെയ്തു.