ദക്ഷിണകൊറിയയിലെ യുഎസ് സ്ഥാനപതിക്കു നേരെ ബ്ലേഡ് ആക്രമണം

സോള്‍| JOYS JOY| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (09:37 IST)
ദക്ഷിണ കൊറിയയിലെ യുഎസ് സ്ഥാനപതിക്കു നേരെ ബ്ലേഡ് ആക്രമണം. യു എസ് സ്ഥാനപതി മാര്‍ക് ലിപ്പേര്‍ട്ടിന് നേരെയാണ് ആക്രമണം നടന്നത്. ഉത്തര കൊറിയയെയും ദക്ഷിണ കൊറിയയെയും ഒന്നിപ്പിക്കണമെന്ന് ആക്രോശിച്ചെത്തിയ അക്രമി ബ്ലേഡ്​ഉപയോഗിച്ച് ലിപ്പേര്‍ട്ടിന്റെ മുഖത്ത് മുറിവേല്‍പ്പിക്കുകയായിരുന്നു.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ വെച്ചായിരുന്നു സംഭവം. വലതു കവിളിനും കൈക്കും പരിക്കേറ്റ ലിപ്പേര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറിയയുടെ പരമ്പരാഗത വേഷമണിഞ്ഞെത്തിയ അക്രമി യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്നുണ്ടായിരുന്നു.

അക്രമിയെ പൊലീസ്​ അറസ്റ്റുചെയ്തു. 2010 ല്‍ ജപ്പാന്‍ സ്ഥാനപതിക്ക് നേരെയും ഇത്തരത്തില്‍ ആക്രമണം നടന്നിരുന്നു. അതേസമയം, ജപ്പാന്‍ സ്ഥാനപതിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്​ഇപ്പോള്‍ ലിപ്പേര്‍ട്ടിനെയും അക്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :