ദക്ഷിണ ജപ്പാനില്‍ ഭുചലനം

ടോക്കിയോ| WEBDUNIA| Last Modified ശനി, 27 ഫെബ്രുവരി 2010 (11:22 IST)
PRO
ജപ്പാന്‍റെ ദക്ഷിണ തീരമേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് ഒകിനാവയിലും സമീപ ദ്വീപുകളിലും ഉണ്ടാ‍യത്. തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു.

പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഭൂചലനം ആരംഭിച്ചത്. പത്ത് കിലോമീറ്ററോളം ആഴത്തില്‍ ഒകിനാവയിലായിരുന്നു ആദ്യ പ്രകമ്പനം. അപ്രതീക്ഷിതമായുണ്ടായ പ്രകമ്പനങ്ങള്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. പലരും വീടുവിട്ട് തെരുവിലേക്കിറങ്ങി.

ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. അതേസമയം പ്രകമ്പനമുണ്ടായ പ്രദേശങ്ങളിലെ വീടുകള്‍ക്ക് ഭാഗീകമായ നാശനഷ്ടം സംഭവിച്ചതായി വിവരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :