തെരേസ മേയ്ക്ക് തിരിച്ചടി: കേവല ഭൂരിപക്ഷം നേടാനാകാതെ കൺസർവേറ്റീവ് പാര്‍ട്ടി, ബ്രിട്ടനിൽ തൂക്കുസഭ

കൺസർവേറ്റിവിന് കേവലഭൂരിപക്ഷമില്ലെന്ന് ഉറപ്പായി; ബ്രിട്ടനിൽ തൂക്കുസഭ

ലണ്ടൻ| AISWARYA| Last Updated: വെള്ളി, 9 ജൂണ്‍ 2017 (12:01 IST)
ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പില്‍
പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടി ലീഡ് തിരിച്ച് പിടിക്കുന്നു. ആകെയുള്ള 650 സീറ്റുകളിൽ 643 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 313 എണ്ണത്തിൽ കൺസർവേറ്റീവ് പാർട്ടി വിജയിച്ചു. എന്നാല്‍ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 260 സീറ്റുകള്‍ നേടിയിട്ടുണ്ട്.

അതേസമയം സ്കോട്ടീഷ് നാഷനൽ പാർട്ടിക്ക് 35 ഉം ലിബറൽ ഡമോക്രാറ്റിനു 12 ഉം ഡമോക്രാറ്റിക് യൂണിയനിസ്റ്റിനു 10 ഉം സീറ്റുകൾ വീതം നേടിയിട്ടുണ്ട്. മറ്റുള്ളവർക്ക് 13 സീറ്റുകൾ ലഭിച്ചു. എന്നാല്‍ കേവല ഭൂരിപക്ഷമില്ലാതത് കൊണ്ട് തേരേസ മേ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു.

എന്നാല്‍ ബ്രിട്ടനിൽ താന്‍ സ്ഥിരതയുള്ള സർക്കാരിനെ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് തെരേസ മേ പ്രതികരിച്ചു. എന്നാല്‍
സൂചനകൾ ശരിയാണെങ്കിൽ കൺസർവേറ്റീവ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റും വോട്ടും നേടി മുന്നിലെത്തുമെന്നും അവര്‍ വ്യക്തമാക്കി.

ബ്രിട്ടനിൽ ഭരണം പിടിക്കാന്‍ കേവല ഭൂരിപക്ഷമായ 326 സീറ്റുകൾ വേണം. എന്നാല്‍ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായിട്ടുണ്ട്. പ്രധാനമന്ത്രി തെരേസ മേ നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. ഇതോടെ ബ്രിട്ടനില്‍ തൂക്കുസഭയാകുമെന്ന് ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :