തുര്‍ക്കി: സ്ഫോടനങ്ങളില്‍ 17 മരണം

ഇസ്താംബുള്‍| WEBDUNIA|
തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് കൌമാരക്കാരെ അറസ്റ്റ് ചെയ്തു. സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.

സ്ഫോടനങ്ങള്‍ നടന്ന പ്രദേശത്തിന് സമീപമുളള ഒരു കെട്ടിടത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കെട്ടിടത്തിലെ താമസക്കാര്‍ നല്‍കിയ സൂചനകള്‍ അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്ഫോടനത്തില്‍ 150 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തുര്‍ക്കിയില്‍ 2003ന് ശേഷം ഉണ്ടാകുന്ന ഏറ്റവും രൂക്ഷമായ സ്ഫോടനങ്ങളാണ് ഇപ്പോഴത്തേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :