ഇസ്ലാമബാദ്|
WEBDUNIA|
Last Modified ചൊവ്വ, 19 ജൂലൈ 2011 (09:38 IST)
PRO
പതിനഞ്ചോളം പാക് പൊലീസുകാരെ നിരത്തി നിര്‍ത്തി വെടിവച്ചു കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ താലിബാന്‍ പുറത്തുവിട്ടു. വടക്കു കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് താലിബാന്‍ ബന്ദികളാക്കിയ പൊലീസുകാരെയാണ് വെടിവച്ചു കൊന്നതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ജൂണ്‍ ഒന്നിന് ഷൂട്ട് ചെയ്ത വീഡിയോ ആണ് പുറത്തുവിട്ടത് എന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ചോളം പൊലീസുകാരെ കൈ പിന്നില്‍ കെട്ടിയ നിലയില്‍ നിരത്തി നിര്‍ത്തിയിരിക്കുന്നതും താലിബാന്‍ കമാന്‍ഡര്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ ലഘു പ്രസംഗം നടത്തുന്നതും വീഡിയോയില്‍ കാണാം.
സ്വാത് താഴ്‌വരയില്‍ നിഷ്കളങ്കരായ ആറ് കുട്ടികളെ കൊന്നതിനു പകരമായാണ് ഈ കൊലപാതകം എന്ന് താലിബാന്‍ നേതാവ് പറയുന്നുണ്ട്. പൊലീസുകാര്‍ ഇസ്ലാമിന് എതിരാണെന്നും അവര്‍ മരണം അര്‍ഹിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുന്നത്.
വെടിയേറ്റ് നിലത്തു വീണ ചില പൊലീസുകാരില്‍ ജീവന്റെ നേരിയ ചലനമുണ്ടെന്ന് കണ്ട താലിബാന്‍ ഭീകരര്‍ അവരെ തൊട്ടടുത്തു നിന്ന് തലയ്ക്ക് വെടിവച്ചാണ് മരണത്തിലേക്ക് പറഞ്ഞുവിടുന്നത്.
വീഡിയോയുടെ ചില ഭാഗങ്ങള്‍ പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ ജിയോ ടിവി കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തു.