തായ്‌വാന് യു എസ് ആയുധങ്ങള്‍

വാഷിംഗ്ടണ്‍| WEBDUNIA|
തായ്‌വാന് 6.5 ബില്യന്‍ ഡോളറിനുള്ള ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ബോയിംഗ് കമ്പനിയുടെ അപാചെ അക്രമണ ഹെലികോപ്റ്ററും പാട്രിയറ്റ് മിസൈലുകളും അമേരിക്ക തായ്‌വാന് നല്‍കുന്നുണ്ട്.

അന്തര്‍വാഹിനികളില്‍ നിന്ന് പ്രയോഗിക്കാവുന്ന 32 ഹാര്‍പൂണ്‍ മിസൈലുകളും നല്‍കുന്നുണ്ട്. തായ്‌വാന് സൈന്യത്തെ ആധുനികവത്കരിക്കാനുളള എല്ലാ സഹായവും നല്‍കുമെന്ന് പെന്‍റഗണ്‍ ഡിഫന്‍സ് സെക്യൂരിറ്റി കൊ ഓപ്പറേഷന്‍ ഏജന്‍സി വെളിപ്പെടുത്തി.

ആയുധങ്ങള്‍ ലഭ്യമാകുന്നത് തായ്‌വാന്‍റെ രാഷ്ട്രീയ സ്ഥിരതയ്ക്കും സൈനിക സന്തുലിതാവസ്ഥയ്ക്കും സാമ്പത്തിക പുരോഗതിക്കും ഗുണം ചെയ്യുമെന്ന് പെന്‍റഗണ്‍ ഡിഫന്‍സ് സെക്യൂരിറ്റി കൊ ഓപ്പാറേഷന്‍ ഏജന്‍സി അഭിപ്രായപ്പെട്ടു. പ്രധാനപ്പെട്ട ആയുധ വില്പനകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഈ ഏജന്‍സിയാണ്.

തായ്‌വാന്‍ റിലേഷന്‍സ് ആക്ടിന് അനുസൃതമായാണ് ആയുധങ്ങള്‍ കൈമാറുന്നതെന്ന് പെന്‍റ്‌ഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു. തായ്‌വാനെ സ്വയം പ്രതിരോധിക്കുന്നതിന് സജ്ജമാക്കാനുള്ള അമേരിക്കന്‍ നീക്കത്തിന്‍റെ ഭാഗമായാണ് ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :