തന്നെ ‘ഗര്‍ഭിണി’ ആക്കിയ ആശുപത്രിയ്ക്കെതിരെ 15കാരന്‍ കോടതിയില്‍!

മോസ്കോ| WEBDUNIA|
PRO
PRO
വൃക്കരോഗത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു റഷ്യക്കാരനായ ഈ 15കാരന്‍. അവന്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അസുഖത്തിന് കാരണം ഗര്‍ഭമാണെന്നായിരുന്നു കണ്ടെത്തല്‍. മരുന്നും കുറിച്ചുനല്‍കി.

കൌമാരക്കാരന്‍ സ്തംഭിച്ചു പോയി. പക്ഷേ പറഞ്ഞത് ഡോക്ടര്‍മാരല്ലേ, അനുസരിച്ചേക്കാം എന്ന് കരുതി മരുന്ന് കഴിക്കുകയും ചെയ്തു. എന്നാല്‍ വൃക്കരോഗം ഗുരുതരമായി എന്നതായിരുന്നു ഫലം. മാത്രമല്ല, മരുന്നുകളുടെ അലര്‍ജി മൂലം മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ആരംഭിക്കുകയും ചെയ്തു.

ഒടുവില്‍ ആശുപത്രി തെറ്റ് സമ്മതിച്ചു. അധികമായി ജോലിയെടുത്ത ഒരു ഡോക്ടര്‍ക്ക് സമ്മര്‍ദ്ദം മൂലം പറ്റിയ പിഴവാണത്രേ. ഇതോടെയാണ് 15കാരന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 66,000 യു എസ് ഡോളര്‍ ആണ് ഇയാളുടെ മാതാപിതാക്കള്‍ ആശുപത്രിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

പക്ഷേ കൌമാരക്കാരന്റെ മാതാപിതാക്കള്‍ പ്രതീക്ഷിച്ച അത്രയും നഷ്ടപരിഹാരം കിട്ടിയില്ല. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :