ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്| WEBDUNIA| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (17:12 IST)
പാകിസ്ഥാനിലെ തെക്കന്‍ വസീറിസ്ഥാന്‍ മേഖലയില്‍ യുഎസ് വ്യോമസേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദുന്‍റെ സഹായിയുടെ വീട് ലക്‍ഷ്യമാക്കിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സരാറോഘ മേഖലയിലാണ് ചൊവ്വാഴ്ച ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരേയോ പരുക്കേറ്റവരേയോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ ഏതാനും മാസമായി മേഖലയില്‍ യുഎസ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

ഓഗസ്റ്റില്‍ മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദ് കൊല്ലപ്പെട്ടത്. താലിബാന്‍റെ തെക്കന്‍ വസീറിസ്ഥാനിലെ ഏറ്റവും ശക്തികേന്ദ്രമാണ് സരാറോഘ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :