ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
ഞായര്‍, 26 ഏപ്രില്‍ 2015 (15:23 IST)
നേപ്പാളിലും ഉത്തരേന്ത്യയിലും ഞായറാഴ്ച വീണ്ടും ഭൂചലനം. നേപ്പാളില്‍ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി. ഇന്ത്യയില്‍ ലഖ്‌നൗ, പട്‌ന കൊല്‍ക്കത്ത, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി, കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ നിര്‍ത്തി വെച്ചു. വീണ്ടും തുടര്‍ചലനങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്.
കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ കിഴക്കുള്ള കൊടാരിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. തുടര്‍ചലനങ്ങള്‍ നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചു.
കാഠ്മണ്ഡു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു.