ഡയാനയെ വധിച്ചതാണെന്ന് അഭിഭാഷകന്‍

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 23 ജൂലൈ 2010 (09:48 IST)
PRD
PRO
ബ്രിട്ടീഷ് രാജകുമാരി ഡയാനയെയും കൂട്ടുകാരന്‍ ഡോഡി ഫായദിനെയും കൊല ചെയ്തതാണെന്ന് മൈക്കല്‍ മാന്‍സ്ഫീല്‍ഡ് എന്ന അഭിഭാഷകന്‍. പാരിസില്‍ 1997 ഓഗസ്റ്റ് 31 ന് നടന്ന കാര്‍ അപകടത്തില്‍ ഡയാനയും കൂട്ടുകാരനും മരിച്ചപ്പോള്‍ ഇന്‍‌ക്വസ്റ്റ് നടത്തിയ സംഘത്തിലെ അംഗമായിരുന്നു മാന്‍സ്ഫീല്‍ഡ്‍.

ഡയാനയുടെയും ഡോഡിയുടെയും മരണത്തില്‍ കലാശിച്ച കാര്‍ അപകടത്തെ കുറിച്ച് ഉയരുന്ന പല പ്രധാന ചോദ്യങ്ങള്‍ക്കും ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. ഇരുവരും കൊലപാതകത്തിനിരയായതെന്നാണ് വിശ്വസിക്കുന്നത്, കൊലപാതകത്തിനു പിന്നില്‍ ഒന്നിലധികം കാ‍രണങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെന്നും മാന്‍സ്ഫീല്‍ഡ് അഭിപ്രായപ്പെടുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന് ഉയര്‍ത്തിയ ഭീഷണി കാരണം തന്നെ ചാരന്‍‌മാര്‍ നിരീക്ഷിക്കുന്നു എന്ന അവരുടെ ഭയത്തിന് അടിസ്ഥാനമുണ്ടായിരുന്നു എന്ന് 68 കാരനായ അഭിഭാഷകന്‍ “ഡെയ്‌ലി എക്സ്പ്രസ്സിന്’ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഡോഡിയുടെ പിതാവ് മൊഹമ്മദ് അല്‍-ഫയാദിന്റെ പ്രതിനിധിയായാണ് മാന്‍സ്ഫീല്‍ഡ് ഇന്‍‌ക്വസ്റ്റ് സംഘത്തിലെത്തിയത്. തന്റെ മകന്‍ മുസ്ലീമായതിനാല്‍ വംശീയ വിദ്വേഷം മൂലം കൊലപാതകത്തിനിരയായി എന്നാണ് മൊഹമ്മദ് അല്‍-ഫയാദ് ആരോപിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം, ‘മെമ്മോയിര്‍സ് ഓഫ് എ റാഡിക്കല്‍ ലോയര്‍’ എന്ന പേരില്‍ മാന്‍സ്ഫീല്‍ഡ് പുറത്തിറക്കിയ ആത്മകഥയിലും ഡയാനയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :