'ഡയാന പാക് കാമുകനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു’

ലണ്ടന്‍ | WEBDUNIA|
PRO
PRO
പാക് കാമുകനെ വിവാഹം കഴിച്ച് പാകിസ്ഥാനില്‍ താമസിക്കാന്‍ രാജകുമാരി ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഡയാനയുടെ സുഹൃത്ത് ജെമിമ ഖാന്റേയാണ് പുതിയ വെളിപ്പെടുത്തല്‍. ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യയാണ് ഡയാനയുടെ സുഹൃത്തായിരുന്ന ജെമിമ ഖാന്‍.

പാകിസ്ഥാനിയായിരുന്ന സര്‍ജന്‍ ഹസ്‌നത് ഖാനെ കല്യാണം കഴിച്ച് അവിടെ തന്നെ താമസമാക്കാന്‍ ഡയാന ആഗ്രഹിച്ചിരുന്നു. പാക്കിസ്ഥാനില്‍ ഡയാന സന്ദര്‍ശനം നടത്തിയ രണ്ടു വട്ടവും ഹസ്‌നത് ഖാന്റെ വീട്ടുകാരെ സന്ദര്‍ശിച്ച് വിവാഹകാര്യം സംസാരിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷ് യുവതിയെ ഭാര്യയാക്കുന്നത് ഹസ്‌നത്തിന്റെ കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു.

തുടര്‍ന്ന് ഹസ്നതിനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഡയാന, ദോദി അല്‍ ഫയദുമായി സൗഹൃദത്തിലാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :