ഡയാന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും:ചാനല്‍ 4

ലണ്ടന്‍| WEBDUNIA|


ഡയാന രാജകുമാരി മരണമടഞ്ഞ അപകടത്തിന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചാനല്‍ 4 അധികൃതര്‍. ചാനല്‍ പ്രദര്‍ശിപ്പിക്കുന്ന ഡയാനയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ അപകടത്തിന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് മക്കള്‍ വില്യമും ഹാരിയും ആവശ്യപ്പെട്ടിരുന്നു.

‘വിറ്റ്നസ് ഇന്‍ ദ ടണല്‍ ടുമാറോ’ എന്ന ഡൊക്യുമെന്‍ററിയില്‍ അപകട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. ഇത് വില്യത്തിനു ഹാരിക്കും മാനസിക പിരിമുറുക്കം ഉണ്ടാക്കും എന്നും പ്രദര്‍ശനം ഡയാനയെ ബഹുമാനിക്കാത്തതിന് തുല്യമാണെന്നും അവരുടെ പ്രൈവറ്റ് സെക്രട്ടറി ചാനല്‍4 അധികൃതരെ അറിയിച്ചിരുന്നു.

എന്നാല്‍, അപകടത്തെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ ഉത്സുകരാണെന്നും, അതിനാല്‍ പ്രക്ഷേപണം മാറ്റിവയ്ക്കാന്‍ ആവില്ല എന്നുമാണ് ചാനല്‍ 4 അധികൃതരുടെ നിലപാട്.

1997 ല്‍ പാരിസിലെ റിറ്റ്സ് ഹോട്ടലില്‍ നിന്ന് മടങ്ങവെ പാപ്പരാസികളില്‍ നിന്ന് രക്ഷനേടാനായി അമിത വേഗത്തില്‍ ഡ്രൈവ് ചെയ്ത ഡയാനയും കൂട്ടുകാരന്‍ ദോദി അല്‍ ഫായദും അപകടത്തില്‍പ്പെടുകയായിരുന്നു. ‘പോണ്ട് ദേ അല്‍മാ’ ടണലില്‍ വച്ചായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന മേഴ്സിഡസ് ഇടിച്ചു മറിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :