ബെയ്ജിങ്|
AISWARYA|
Last Modified വ്യാഴം, 9 നവംബര്‍ 2017 (11:35 IST)
ത്രിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍. ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി നടത്തുന്ന ചൈനാ സന്ദര്‍ശനത്തിന് ഏറെ പ്രത്യേകയുണ്ട്. സന്ദര്‍ശനത്തില്‍ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും, ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് ചെനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഇന്ന് ചര്‍ച്ച നടത്തും.
അതേസമയം ചൈനീസ് പ്രധനമന്ത്രി ലി കെചിയാങ്ങുമായും ട്രംപ് കൂടികാഴ്ച നടത്തും. രണ്ടാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രാജ്യത്തെ അനിഷേധ്യ നേതാവായി ഷി ചിൻപിങ് മാറിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു. ചൈനയില്‍ എത്തിയ ട്രംപിനെയും ഭാര്യ മെലനിയെയും സ്വീകരിക്കാന്‍ ഷി ചിന്‍പിങ്ങും ഭാര്യ പെങ് ലിയുവാനും എത്തിയിരുന്നു.