ടോണി ടാന്‍ സിംഗപ്പൂര്‍ പ്രസിഡന്റ്

സിംഗപ്പൂര്‍| WEBDUNIA|
സിംഗപ്പൂര്‍ പ്രസിഡന്‍റായി ടോണി ടാനെ (71) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ 7,269 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണു മുന്‍ ഉപപ്രധാനമന്ത്രിയായ ടാന്‍ വിജയിച്ചത്.

നേരിയ ഭൂരിപക്ഷമായതിനാല്‍ രണ്ടാമതും വോട്ടെണ്ണിയാണു ടാന്‍ വിജയിച്ചതായി സ്ഥിരീകരിച്ചത്. മുന്‍ പാര്‍ലമെന്‍റ് അംഗം ടാന്‍ ചെംഗ് ബോക്ക്, ടാന്‍ കിന്‍ ലിയാന്‍, ടാന്‍ ജീ സേ എന്നിവരായിരുന്നു ടോണിയുടെ എതിരാളികള്‍.

എസ് ആര്‍ നാഥന്‍റെ ഭരണ കാലാവധി ഈ മാസം 31ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :