ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെലിവിഷന്‍ സംവാദത്തില്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സംവാദത്തിനുശേഷം നടന്ന സര്‍വെയിലാണ് ബ്രൌണിന് തന്‍റെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും കുടിയേറ്റ നയങ്ങങ്ങളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായത്.
മുഖ്യപ്രതിക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡേവിഡ് കാമറൂണിനും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക്ക് ക്ലെഗ്ഗിനും പിന്നില്‍ മുന്നാമതായാണ് ബ്രൌണ്‍ ഫിനിഷ് ചെയ്തത്. വോട്ടെടുപ്പിന് ഒരാഴ്ച ബാക്കിയിരിക്കേ ടെലിവിഷന്‍ സംവാദത്തില്‍ ബ്രൌണിന് നേരിട്ട പരാജയം ലേബര്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.
13 വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി ഭരണത്തിന് ബ്രൌണ്‍ ഭരണത്തോടെ അവസാനമാകുമെന്നാണ് പ്രാഥമിക സൂചനകള്‍. ബ്രിട്ടന്റെ ചരിത്രത്തിലാദ്യമാണ് അമേരിക്കന്‍ മാതൃകയില്‍ ടെലിവിഷന്‍ സംവാദം നടത്തിയത്. ആദ്യവട്ട സംവാദത്തില്‍ നിക് ക്ലെഗ് ആണ് ഒന്നാമതെത്തിയത്.