ടിബറ്റില്‍ യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് സേനയ്ക്ക് നിര്‍ദ്ദേശം

ബെയ്ജിംഗ്| WEBDUNIA| Last Modified ശനി, 11 ഫെബ്രുവരി 2012 (13:04 IST)
ടിബറ്റില്‍ യുദ്ധത്തിന് തയ്യാറായിരിക്കാന്‍ ചൈനീസ് സേനയ്ക്ക് നിര്‍ദ്ദേശം. ദലൈലാമയുടെ നേതൃത്വത്തിലുള്ള വിഭാഗം അട്ടിമറി ശ്രമങ്ങള്‍ നടത്താനിടയുണ്ടെന്നും അതിനെതിരെ കരുതിയിരിക്കണമെന്നുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ചെന്‍ ക്വാങുവൊ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്. ടിബറ്റിലെ സ്ഥിതി അത്യന്തം ഗുരുതരമെന്ന് ചെന്‍ കൂട്ടിച്ചേര്‍ത്തു.

ടിബറ്റില്‍ ഈ മാസം പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് ചൈനീസ് അധികൃതരുടെ ഞെട്ടിപ്പിക്കുന്ന നിര്‍ദേശം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ, ടിബറ്റ് പ്രക്ഷോഭകര്‍ അട്ടിമറിക്കു ശ്രമിച്ചേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :