ടിബറ്റിന് സ്വാതന്ത്ര്യം നേടാനുളള ഏത് ശ്രമവും പരാജയപ്പെടുമെന്ന് ചൈന. ടിബറ്റിലെ ചൈനീസ് ഭരണം അവസാനിപ്പിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ ചര്‍ച്ച നടത്തവെയാണ് ചൈനയുടെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം.
ടിബറ്റിനെ സംബന്ധിച്ച ചൈനീസ് നിലപാട് വ്യക്തമാണ്. ചൈനയില്‍ നിന്ന് ടിബറ്റിനെ വേര്‍പെടുത്താനുള്ള ഏത് നിക്കവും പരാജയപ്പെടും. ടിബറ്റിലെ പ്രവാസ സര്‍ക്കാരിനെ ലോകത്തിലെ ഒരു രാജ്യവും അംഗീകരിച്ചിട്ടില്ല- ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് കിന്‍ ഗാങ് പറഞ്ഞു.
ടിബറ്റിന്‍റെ കാര്യത്തില്‍ മദ്ധ്യമാര്‍ഗ്ഗം സ്വീകരിക്കാന്‍ 1988ല്‍ ദലൈലാമ തീരുമാനിച്ച ശേഷം ഈ നിലപാട് പുനപരിശോധിക്കാന്‍ ഈ ആഴ്ച ടിബറ്റന്‍ നേതാക്കള്‍ യോഗം ചേരാനിരിക്കെയാണ് ചൈനയുടെ ഇപ്പോഴത്തെ പ്രതികരണം. വര്‍ഷങ്ങളായി ചൈനയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഫലമൊന്നുമുണ്ടാകാത്തതില്‍ ദലൈലാമ നിരാശ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ടിബറ്റന്‍ നേതാക്കള്‍ ഇന്ത്യയില്‍ ഒത്തുകൂടുന്നത്.
നേതാക്കളുടെ ചര്‍ച്ചയില്‍ ടിബറ്റന്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായ തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ടിബറ്റന്‍ പ്രവാസ സര്‍ക്കാരിന്‍റെ പ്രധാനമന്ത്രി സംദോന്മ്ഗ് റിമ്പോചെ പറഞ്ഞു. ഇതുവരെ സ്വയംഭരണം മതിയെന്നും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യമില്ലെന്നുമുള്ള നിലപാടായിരുന്നു ടിബറ്റന്‍ പ്രവാസ സര്‍ക്കാര്‍ എടുത്തിരുന്നത്.