ടര്‍ക്കി: വിമാനം തകര്‍ന്നു

അങ്കാര| WEBDUNIA|
ടര്‍ക്കിയില്‍ 56 പേര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണതായി രിപ്പോര്‍ട്ടുകള്‍. നിലത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ മധ്യ ടര്‍ക്കിയിലാണ് സംഭവം. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ തെരച്ചില്‍ നടത്തിയ ഹെലികോപ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇസ്പാര്‍ട്ട പ്രവിശ്യയിലെ കെസിബൊര്‍ലുവിലാണ് തകര്‍ന്ന് വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിയത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. അട്‌ലസ്ജെറ്റ് വിമാനമാണ് അപാകടത്തില്‍ പെട്ടത്.

49 യാത്രക്കാരും ഏഴ് വിമാന ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അട്‌ലസ്ജെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ഈ വിവരം അറിയിച്ചത്.

വിമാനം ഇസ്താബുളില്‍ നിന്ന് ഇസ്പാര്‍ട്ടയിലേക്ക് പോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :