വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് കളം മാറ്റി ചവിട്ടുന്നു. ടെലിവിഷന്‍ ചാറ്റ് ഷോയുമായാണ് അസാഞ്ച് എത്തുന്നത്. വിക്കിലീക്സ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏത് ചാനലില്‍, എന്നു മുതലായിരിക്കും ചാറ്റ് ഷോ ആരംഭിക്കുക എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ ഇടനിലക്കാര്‍ എന്നിവര്‍ക്ക് പുറമെ വിവാദങ്ങള്‍ സൃഷ്ടിച്ചവരും ചാറ്റ് ഷോയില്‍ അതിഥികളായി എത്തും.
യുഎസ് നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ട് കൊടുങ്കാറ്റ് സൃഷ്ടിച്ച വിക്കിലീക്സ് സ്ഥാപകന്റെ ചാറ്റ് ഷോയിലും വിവാദങ്ങളും വെളിപ്പെടുത്തലുകളും പ്രതീക്ഷിക്കാം എന്നാണ് സൂചന.
പീഡനക്കേസില്‍ അറസ്റ്റിലായ അസാഞ്ചിനെ സ്വീഡന് വിട്ടു നല്‍കാന്‍ ലണ്ടന്‍ ഹൈക്കോടതി ഈയിടെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.