ജൂലിയ ആദ്യ ഓസ്ട്രേലിയന്‍ വനിതാ പ്രധാനമന്ത്രി

മെല്‍ബണ്‍| WEBDUNIA| Last Modified വ്യാഴം, 24 ജൂണ്‍ 2010 (09:42 IST)
ഓസ്ട്രേലിയയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നു. ഇപ്പോഴത്തെ ഉപപ്രധാനമന്ത്രിയായ ജൂലിയ ഗില്ലാര്‍ഡ് (49) ആണ് ഓസ്ട്രേലിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

ജനപിന്തുണയും പാര്‍ട്ടി പിന്തുണയും നഷ്ടപ്പെട്ട ലേബര്‍ പാര്‍ട്ടി നേതാവ് കെവിന്‍ റൂഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ജൂലിയയെ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.
പ്രാദേശിക സമയം 12:30 ന് ആണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവര്‍ണര്‍ ജനറല്‍ ക്വെന്റിന്‍ ബ്രൈസ് ആയിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക.

അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ കെവിന്‍ റൂഡിന്റെ നേതൃത്വത്തിന് കഴിയില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ലേബര്‍ പാര്‍ട്ടി പുതിയ നേതൃത്വം പരീക്ഷിക്കുന്നത്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയഭീതികാരണം കെവിന്‍ മത്സരിക്കാന്‍ നിന്നില്ല. പാര്‍ട്ടിയോഗത്തില്‍ ജൂലിയയെ ഐക്യകണ്ഠേനയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.

വര്‍ക്കേഴ്സ് യൂണിയന്റെ പിന്തുണയുള്ള ശക്തയായ നേതാ‍വാണ് ജൂലിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :