ജപ്പാനില്‍ മിസൈല്‍ പ്രതിരോധ സംവിധാനം

ടോക്യോ| WEBDUNIA|
ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ മൂന്നാമത് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചു. ഉത്തരകൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇത്.

യൊകൊസുകയിലെ വ്യോമത്താവളത്തിലാണ് പാട്രിയട്ട് അഡ്വാന്‍സ്ഡ് കാ‍പ്പബിലിറ്റി -3 (പി എ സി-3) മിസൈലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഭൂതല-വ്യോമ മിസൈലുകളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ അമേരിക്കന്‍ നാവിക കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് യകൊസുക.

ബുധനാഴ്ച ആണ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ടോക്യോയ്ക്ക് സമീപം രണ്ട് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചിരുന്നു. മാര്‍ച്ച് മാസത്തോടെ മറ്റൊരു മിസൈല്‍ പ്രതിരോധ സംവിധാനം
കൂടി സ്ഥാപിക്കുമെന്ന് അറിയുന്നു.

അമേരിക്ക വികസിപ്പിച്ചെടുത്തതാണ് പി എ സി- 3 മിസൈലുകള്‍. മാര്‍ച്ച് 2011ഓടെ കിഴക്കന്‍, പടിഞ്ഞാറന്‍ ജപ്പാനിലായി 11 ഇടത്ത് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനാണ് ലക്‍ഷ്യമിടുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :