ജപ്പാനില്‍ നിന്നുള്ള വികിരണം പാകില്‍

ഇസ്ലാമബാദ്| WEBDUNIA|
PRO
ജപ്പാനിലെ ആണവ നിലയത്തില്‍ നിന്നുള്ള അണുവികിരണം വായുമാര്‍ഗം പാകിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ട്. റേഡിയോ ആക്ടീവ് അയഡിന്റെ സാന്നിധ്യം വായുവില്‍ കണ്ടെത്തിയതായി പാകിസ്ഥാന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ (പി‌എ‌ഇ‌സി) ഒരു മാധ്യമക്കുറിപ്പിലാണ് വെളിപ്പെടുത്തിയത്.

യുഎസ്, ചൈന, ദക്ഷിണ കൊറിയ, ബ്രിട്ടണ്‍, സ്കോട്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കണ്ടെത്തിയതിനു സമാനമായി റേഡിയോ ആക്ടീവ് അയഡിന്റെ വളരെ ചെറിയ അളവിലുള്ള സാന്നിധ്യമാണ് കണ്ടെത്തിയത് എന്ന് പി‌എ‌ഇ‌സി വ്യക്തമാക്കിയതായി ‘ഡെയ്‌ലി ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാനില്‍ നിന്ന് വളരെ ദൂരം അകലെയായതിനാലും കാറ്റിനൊപ്പം എത്തിയതിനാലും അണുവികിരണ തോത് അതിസൂക്ഷ്മമാണ്. അന്തരീക്ഷത്തില്‍ കണ്ടെത്തിയ റേഡിയോ ആക്ടീവ് അയഡിന്‍ പരിസ്ഥിതിക്കോ മനുഷ്യര്‍ക്കോ ഭീഷണിയല്ല എന്നും ഇതിനെതിരെ മുന്‍‌കരുതലുകള്‍ എടുക്കേണ്ടതില്ല എന്നും പി‌എ‌ഇ‌സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

പകിസ്ഥാന്‍ ആണവ നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പഠനത്തിലാണ് റേഡിയോ ആക്ടീവ് അയഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :