ജക്കാര്‍ത്തയിലെ ഒബാമയുടെ പ്രതിമ നീക്കം ചെയ്തു

ജക്കാര്‍ത്ത| WEBDUNIA|
PRO
പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലെ ഒരു പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രതിമ നീക്കം ചെയ്തു. ജക്കാര്‍ത്തയിലെ ഒബാമയുടെ സ്കൂള്‍ ദിനങ്ങളുടെ സ്മരണാര്‍ഥം കഴിഞ്ഞ ഡിസംബറിലാണു മെന്റെങ് പാര്‍ക്കില്‍ ഒബാമയുടെ പ്രതിമ സ്ഥാപിച്ചത്.

പത്തുവയസ്സുള്ള ഒബാമയുടെ പ്രതിമയാണ് പാര്‍ക്കിലുള്ളത്. ഇവിടത്തെ പ്രൈമറി സ്കൂളില്‍ നാലുവര്‍ഷം ഒബാമ പഠിച്ചതിന്റെ ഓര്‍മയ്ക്കായാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിച്ചു ഒരു മാസം തികയുന്നതിനു മുന്‍പെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധപരിപാടികള്‍ അരങ്ങേറിയിരുന്നു.

ഒബാമയുടെ പ്രതിമ നീക്കംചെയ്യുക എന്ന പേരില്‍ 55,500 പേര്‍ ചേര്‍ന്ന് ഫേസ്ബുക്കില്‍ പ്രത്യേക കമ്മ്യൂണിറ്റിയും രൂപീകരിച്ചിരുന്നു. ഒബാമ ഇതുവരെ ഇന്തോനീഷ്യക്കായി ഒന്നും ചെയ്തിട്ടില്ലെന്നതിനാല്‍ പ്രതിമ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം. ഒബാമയ്ക്കു പകരം ഇന്തോനേഷ്യന്‍ ചരിത്ര നായകന്‍‌മാരുടെ പ്രതിമ സ്ഥാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഒബാമയുടെ പിതാവും കെനിയന്‍ വംശജനുമായ ബറാക് ഹുസൈന്‍ ഒബാമ(സീനിയര്‍)യില്‍ നിന്ന് വിവാഹ മോഹചനം നേടിയതിനുശേഷം അമേരിക്കക്കാരിയായ സ്റ്റാന്‍ലി ആന്‍ ഡണ്‍ഹാം ഇന്തോനേഷ്യക്കാരനായ ലോലൊ സോയിടോറെയെ വിവാഹം കഴിച്ചിരുന്നു. ഇക്കാലയളവിലാണ് ജക്കാര്‍ത്തയിലെ ബെസുക്കി പബ്ലിക് സ്കൂളില്‍ ഒബാമ നാലുവര്‍ഷം പഠിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :