യൂറോപ്യന്‍ സ്പേസ് ഏജന്‍സിയ്ക്ക് ലഭിച്ച ചൊവ്വ ഗ്രഹത്തിന്റെ ചിത്രത്തില്‍ അമ്പരപ്പിക്കുന്ന കാഴ്ചകള്‍. നദികള്‍ ഏറെയുള്ള നമ്മുടെ ഭൂമിയേപ്പോലെ ചൊവ്വയിലും ഒരിക്കല്‍ വന്‍ നദി ഒഴുകിയിരുന്നു എന്നതിന്റെ തെളിവുകളാണ് ഇത്. ചൊവ്വയില്‍ ജീവനുണ്ടോ എന്ന മനുഷ്യന്റെ അന്വേഷണത്തിന് ബലം പകരാന്‍ ഈ കണ്ടെത്തിലിന് കഴിഞ്ഞേക്കും.
1,500 കിലോമീറ്റര്‍ നീളവും 7 കിലോമീറ്റര്‍ വീതിയും ഉണ്ടായിരുന്നു ഈ നദിയ്ക്ക് എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 300 മീറ്റര്‍ ആഴവും ഇതിനുണ്ടായിരുന്നു. 3.5 ലക്ഷം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴുകിയ നദിയുടെ അവശേഷിപ്പുകള്‍ ആണ് ചിത്രത്തില്‍ കാണാനായത് എന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ആണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് റിയൂള്‍ വാലിസ് നദിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
3.5 ലക്ഷം കോടി മുതല്‍ 1.8 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കിടെ ഈ നദിയിലെ ജലം മഞ്ഞുകട്ടകളായി മാറിയിട്ടുണ്ടാവാം എന്നും പിന്നീട് അവയ്ക്ക് ബാഷ്പീകരണം സംഭവിച്ചതാവാം എന്നുമാണ് കണക്കാക്കപ്പെടുന്നത്.