ലോകത്തിലെ പ്രധാന നിരീശ്വരവാദ രാജ്യമായ ചൈനയിലെ ഒരു ക്രിസ്ത്യന്‍ മത സംഘടന അഞ്ചു കോടി ബൈബിള്‍ പുറത്തിറക്കി. നിലവില്‍ ചൈനയില്‍ 1.6 കോടി ക്രിസ്ത്യന്‍ മതവിശ്വാസകള്‍ ഉണ്ടെന്നാണ് കണക്ക്. പത്ത് മതപഠന സ്കൂളുകളിലായി 1800 ഓളം വിദ്യാര്‍ത്ഥികളും ഉണ്ട്.
ബൈബിള്‍ പോലെയുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള മതപരമായ വസ്തുക്കള്‍ ഒളിമ്പിക്സിന് അനുവദിക്കുകയില്ലെന്ന് കഴിഞ്ഞ മാസം ഒളിമ്പിക്സ് സംഘാടകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൈബിള്‍ നിരോധിക്കും എന്നുള്ള പ്രചരണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതെ സമയം മതസംഘടനകളോട് അവളരെ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നെതെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് അവരുടെ മതപരമയ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്ന് ഒളിമ്പിക്സ് മീഡിയ സെന്‍റര്‍ ഡയറക്ടര്‍ ഷാന്‍ജുന്‍ പറഞ്ഞു. ഒളിമ്പിക്സില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മതസംഘടനകളെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.