ചൈന സൌദിയ്ക്ക് ആണവ മിസൈല്‍ കൈമാറി

വാഷിംഗ്‌ടണ്‍| WEBDUNIA|
സൌദി അറേബ്യയ്ക്ക് ആണവമിസൈല്‍ കൈമാറിയെന്ന് മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. 2000-2008ലെ ബുഷ് ഭരണകാലത്താണ് ചൈന ആണവ മിസൈല്‍ കൈമാറിയതെന്നും മുന്‍ സി ഐ ഉദ്യോഗസ്ഥനായ ജോനാഥന്‍ ഷെര്‍ക് തന്‍റെ ആത്മകഥയില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 2003 മുതലാണ് ചൈന സൈദി അറേബ്യയ്ക്ക് ആണവ മിസൈലുകള്‍ കൈമാറാന്‍ തുടങ്ങിയതെന്നും രഹസ്യാന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് ‘പാട്രിയോറ്റ് ലോസ്റ്റ്’ എന്ന തന്‍റെ പുസ്തകത്തില്‍ ഷെര്‍ക് പറയുന്നു.

ഇതുസംബന്ധിച്ച വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും യു എസിന് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യമായ സൌദിയുമായുള്ള ബന്ധങ്ങള്‍ തകരാതിരിക്കാന്‍ സര്‍ക്കാര്‍ ഇത് മൂടിവയ്ക്കുയായിരുന്നുവെന്നും ഷെര്‍ക് പറയുന്നു.

രാജ്യാ‍ന്തര ആ‍ണവനിര്‍വ്യാപനകരാറിനെതിരാണ് ചൈനയുടെ നടപടിയെങ്കിലും യു എസ് ഇതിനുനേരെ കണ്ണടയ്ക്കുകയായിരുന്നു. 2004ലാണ് ഷെര്‍ക് സി ഐ എയില്‍ ചേര്‍ന്നത്. എന്നാല്‍ കഠിന പരിശീലനം താങ്ങാനാവാതെ ആ വര്‍ഷം തന്നെ അദ്ദേഹം സി ഐ എ വിടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :