ചുഴലി: തെരച്ചില്‍ തുടരുന്നു

പാരെപെര്‍| WEBDUNIA|
ഇന്തോനേഷ്യയില്‍ സുലാവെസി ദ്വീപിനടുത്ത് ചുഴലിക്കാറ്റില്‍ പെട്ട കപ്പല്‍ മുങ്ങി കാണാതായ 230ഓളം പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. മൂന്ന് യുദ്ധക്കപ്പലുകളും ഒരു ഹെലികോപ്റ്ററും യാത്രക്കാര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ തിരകളും കനത്ത മഴയും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്.

പരെപേറില്‍ നിന്നും സാമരിന്ദയിലേക്ക് വരികയായിരുന്ന തേരാതായ് എന്ന കപ്പലാണ് ഇന്നലെ രാവിലെ ശക്തമായ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങിയത്. ഏതാണ്ട് 30 മൈല്‍ താഴ്ചയിലേക്ക് മുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇരുന്നൂറ്റി അന്‍പതോളം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. പതിനെട്ട് യാത്രക്കാരും ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരും രക്ഷപ്പെട്ടു. പതിനെട്ട് ടണ്‍ ചരക്കും കപ്പലിലുണ്ടായിരുന്നു.

അതേസമയം കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചതിനാല്‍ കപ്പല്‍ ക്യാപ്റ്റനെതിരെ നടപടിയെടുക്കുമെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി ജസ്മിന്‍ സ്യാഫി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :