ചിലര്‍ ഫേസ്ബുക്കില്‍ നിന്ന് അകലം പാലിക്കുന്നത് എന്തുകൊണ്ട്?

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ലോകം മുഴുവന്‍ ദശലക്ഷക്കണക്കിന് പേര്‍ ഫേസ്ബുക്ക് പേജുകളില്‍ മുഴുകുമ്പോള്‍ മറ്റ് ചിലര്‍ അതില്‍ നിന്ന് അകലം പാലിക്കുന്നത് എന്തുകൊണ്ടാണ്? ചിലര്‍ ഫേസ്ബുക്ക് അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്ത് ഒരു താല്‍ക്കാലിക ബ്രേക്ക് എടുക്കുന്നു. മറ്റ് ചിലര്‍ ആകട്ടെ ഫേസ്ബുക്ക് പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു. യു എസിലെ കോര്‍നെല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഇതേക്കുറിച്ച് ഒരു പഠനം നടത്തി. പൂര്‍ണമായും താല്‍ക്കാലികമായും ഫേസ്ബുക്ക് വിട്ട ആളുകളിലാണ് പഠനം നടത്തിയത്.

പങ്കാളിയുടേയോ മറ്റാരുടെയെങ്കിലുമോ നിര്‍ബന്ധപ്രകാരം ഫേസ്ബുക്ക് ഉപയോഗം കുറയ്ക്കാന്‍ തീരുമാനിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. ഫേസ്ബുക്ക് സ്വയം ബ്ലോക്ക് ചെയ്തവരും ഫേസ്ബുക്ക് ഈ മെയിലുകള്‍ മറ്റൊരു ഈമെയില്‍ വിലാസത്തിലേക്ക് റീഡയറക്ട് ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.

ഫേസ്ബുക്ക് വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചതിന് പലര്‍ക്കും പല കാരണങ്ങളാണ്. സ്വകാര്യവിവരങ്ങള്‍ പരസ്യമാകുന്നതും ഡാറ്റകള്‍ ദുരുപയോഗം ചെയ്യുന്നതും ആണ് മനംമടുപ്പിച്ചതെന്ന് ഒരുകൂട്ടര്‍ പറയുന്നു. ഫേസ്ബുക്ക് ഭ്രമം കൂടുന്നതും ഇത് ജോലിയെ പോലും ബാധിക്കുന്നതുമാണ് മറ്റ് ചിലര്‍ ഫേസ്ബുക്കിനോട് വിട പറയാന്‍ കാരണം.

പ്രണയനൈരാശ്യം മൂലവും ബോസിനോട് പിണങ്ങിയുമൊക്കെ ഫേസ്ബുക്ക് വിട്ടവരുമുണ്ട്. തങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ലോകത്തിന് മുന്നില്‍ ഡിസ്പ്ലേ ചെയ്യാന്‍ ഇഷ്ടമല്ലാത്തത് മൂലം ഫേസ്ബുക്ക് ഇഷ്ടപ്പെടാത്തവരുണ്ട്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഫേസ്ബുക്കിനെ ഡിസ്‌ലൈക്ക് ചെയ്യുന്നവരെയും കണ്ടെത്താന്‍ കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :