ചാരന്‍: ഇറാന്‍കാരന് വധശിക്ഷ

WEBDUNIA|
ടെഹ്‌രാന്‍: ഇസ്രായേലിനു ചാര പ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ നാട്ടുകാരനെ ഇറാന്‍ വധ ശിക്ഷയ്‌ക്ക് വിധിച്ചു. അലി അഷ്താരി എന്ന ഇറാന്‍കാരനാണ് രാജ്യത്തിനെതിരെ ചാര പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയത്.

സൈന്യത്തിലെയും പ്രതിരോധത്തിനെയും ഗവേഷണ കേന്ദ്രത്തിലെ രഹസ്യ വിവരങ്ങലാണ് ഇയാള്‍ ഇസ്രായേലിനു കൈമാറിയതായി കണ്ടെത്തിയത്.ഇറാന്‍ സൈന്യത്തിലെയും ഇസ്രായേല്‍ വിദേശ രഹസ്യാന്വേഷണ വിഭാഗവുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുള്ള ഇയാള്‍ സൈനിക വൃത്തങ്ങളും മറ്റും നടത്തുന്ന കമ്യൂണിക്കേഷന്‍ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറിയതായിട്ടാണ്‍ കണ്ടെത്തിയത്.

ഉന്നത നിലവാരത്തിലുള്ള ഇന്‍റര്‍നെറ്റ് കേബിളുകളും സാറ്റലൈറ്റ് ഫോണുകളും ഇയാള്‍ ഇസ്രായേലിനു നല്‍കി 50,000 ഡോളര്‍ സമ്പാദിച്ചെന്നും പറയുന്നു. ഗവേഷണ കേന്ദ്രത്തിനും സൈന്യത്തിനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കുന്ന ആളാണ് അഷ്താരിയെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും വ്യക്തമാക്കുന്നു. വിധിക്കെതിരെ അപ്പീലിനു പോകാന്‍ ഇരുപതു ദിവസത്തെ സമയം കൂടി കോടതി ഇയാള്‍ക്ക് അനുവദിച്ചു.

ശനിയാഴ്ച ഇയാള്‍ക്കെതിരെ വിചാരണ നടന്നതായും ആരോപിച്ചിരിക്കുന്ന കുറ്റം സമ്മതിച്ചതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ കേസുമായി യാതൊരു ബന്ധമില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :