ഗ്വാണ്ടാനാമോ രേഖകള്‍ പുറത്തുവിടില്ലെന്ന് ബ്രിട്ടന്‍

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 5 ഫെബ്രുവരി 2009 (10:48 IST)
ഗ്വാണ്ടാനാമയിലെ തടവുകാരെയോ പീഡനങ്ങളേയോ സംബന്ധിച്ച ഒരു വിവരവും പുറത്തുവിടുകയോ കൈമാറുകയോ ചെയ്യരുത് എന്ന് ഒരു ബ്രീട്ടീഷ് കോടതി ഉത്തരവിട്ടു. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ദോഷകരമായിത്തീരുമെന്നതിനാലാണ് ഈ വിവരങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കണം എന്നാവശ്യപ്പെടുന്നത് എന്നും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ബുഷ് ഭരണകാലത്ത് തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ജയില്‍ തുറന്നത്. കൊടിയ പീഡനങ്ങളും അതിക്രമങ്ങളുമായിമായിരുന്നു ഈ ജയിലില്‍ നടന്നിരുന്നത്.

പുതിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ബരാക് ഒബാമ ആദ്യമെടുത്ത തീരുമാനങ്ങളില്‍ ഒന്ന് ഈ ജയില്‍ സമുച്ചയം പൂട്ടുകയെന്നതായിരുന്നു. ബ്രിട്ടന്‍ രേഖകകള്‍ കൈമാറാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഇവിടെ നടന്ന പീഡനങ്ങള്‍ ഇനി പുറം ലോകം അറിയുക ദുഷ്‌കരമായിരിക്കും. ഉത്തരവിന് മുന്‍പ് കോടതി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് മിലിബാന്‍ഡിന്‍റെ അഭിപ്രായം തേടിയിരുന്നുവെങ്കിലും വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹവും വിസമ്മതിക്കുകയായിരുന്നു.

അല്‍‌‌-ക്വൊയ്‌ദ ബന്ധമുണ്ട് എന്നാരോപിച്ച് ഗ്വാണ്ടാനാമോയില്‍ പീഡനത്തിനിരയായ ഒരു ബ്രിട്ടീഷ് പൌരന്‍ നല്‍കിയ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :