ഗൂഗിളും യൂ ട്യൂബും പാക് നിരീക്ഷണത്തില്‍

ഇസ്ലാമബാദ്| WEBDUNIA| Last Modified ശനി, 26 ജൂണ്‍ 2010 (13:04 IST)
മതവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഗൂഗിള്‍, യൂ ട്യൂബ്, യാഹൂ, എം‌എസ്‌എന്‍ എന്നീ സൈറ്റുകള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി.

മുസ്ലീം വിരുദ്ധ പ്രചരണം നടത്തിയെന്ന് ആരോപിച്ച് 17 വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് നാല് പ്രധാന വെബ്സൈറ്റുകള്‍ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിലുള്ള സൈറ്റുകളുടെ പല ലിങ്കുകളും സര്‍ക്കാര്‍ നിരോധിച്ചു കഴിഞ്ഞു.

നിരീക്ഷണത്തിലിരിക്കുന്ന സൈറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മുസ്ലീം വിരുദ്ധ ഉള്ളടക്കം പ്രത്യക്ഷപ്പെട്ടാല്‍ ആ സൈറ്റുകള്‍ നിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കം.

എന്നാല്‍, ഗൂഗിള്‍ പോലെയുള്ള സെര്‍ച്ച് എന്ചിനുകളില്‍ ഉപയോക്താക്കള്‍ എന്തൊക്കെ തിരയുന്നു എന്ന് കണ്ടെത്തെന്നത് ശ്രമകരമായിരിക്കുമെന്ന് പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :