ഗീലാനി സ്വാത് സന്ദര്‍ശിക്കും

ഇസ്ലാമബാദ്| WEBDUNIA| Last Modified വെള്ളി, 17 ഏപ്രില്‍ 2009 (09:31 IST)
ശരിയത്ത്‌ നിയമം നടപ്പാക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയ സ്വാത്‌ മേഖലയിലെ വികസനത്തിനായി പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി 40 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. മേഖലയില്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു. അവാമി നാഷണല്‍ (എഎന്‍പി) പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗീലാനി.

ശരിയത്ത് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച സ്വാതിലെ ഭരണകക്ഷിയാണ് എഎന്‍പി. സ്വാത്‌ മേഖലയില്‍ ഇസ്ലാമിക നിയമം നടപ്പാക്കാന്‍ പ്രസിഡന്‍റ് ആസിഫ്‌ അലി സര്‍ദാരി അനുമതി നല്‍കിയതിന്‍റെ തൊട്ടു പിന്നാലെയാണ്‌ പ്രധാനമന്ത്രി വികസന പാക്കേജ്‌ അനുവദിച്ചത്‌.

അതേസമയം, പാകിസ്ഥാന്‍റെ നടപടി പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍, മേഖലയിലെ ഭൂരിഭാഗം പേരും കരാര്‍ അംഗീകരിക്കുന്നതായും മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ഇത് സഹായമാകുമെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ബാസിത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :