ഇസ്ലാമാബാദ്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയുടെ ഒഴിവില്‍ മകന്‍ അബ്‌ദുള്‍ ക്വദീര്‍ ഗിലാനി പാര്‍ലമെന്റില്‍. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാണില്‍ നിന്നാണ് ക്വദീര്‍ ഗിലാനി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്.