ഗദ്ദാഫിയുടെ രഹസ്യാന്വേഷണവിഭാഗം തലവന്‍ അറസ്റ്റില്‍

മൌറിത്താനിയ| WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ രഹസ്യാന്വേഷണവിഭാഗം തലവനായിരുന്ന അബ്ദുള്ള അല്‍ സെനൂസി പിടിയില്‍. 63-കാരനായ സെനൂസിയെ മൌറിത്താനിയയിലെ നുവാച്ചട്ട് വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ഫ്രാന്‍സും മൌറിത്താനിയനും ചേര്‍ന്നാണ് സെനൂസിയെ പിടികൂടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രിപ്പോളിയിലെ ജയിലില്‍ 1996-ല്‍ 1200 തടവുകാരെ കൂട്ടക്കൊല ചെയ്തതുള്‍പ്പെടെയുള്ള ഒട്ടേറെ കേസുകളില്‍ സെനൂസി പ്രതിയാണ്. ഇയാള്‍ക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഗദ്ദാഫിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവു കൂടിയായ സെനൂസി 1989-ല്‍ ഫ്രഞ്ച് വിമാനം ആക്രമിച്ച് 170 പേരെ കൊലപ്പെടുത്തി കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളെ വിട്ടുകിട്ടാന്‍ ഫ്രാന്‍സ് മൌറിത്താനിയയോട് അഭ്യര്‍ഥിക്കും.

English Summary: Libya has formally requested the handover of Col Gaddafi's former intelligence chief Abdullah al- Senussi, following his arrest in Mauritania.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :