ഗദ്ദാഫി കീഴടങ്ങില്ല, ട്രിപ്പോളി തകര്‍ക്കും?

മോസ്കോ| WEBDUNIA|
PRO
ലിബിയന്‍ പ്രസിഡന്റ് ഗദ്ദാഫി വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങില്ല എന്നും വിമതര്‍ ട്രിപ്പോളി പിടിച്ചടക്കിയാല്‍ ആത്മഹത്യാപരമായ നടപടി സ്വീകരിച്ചേക്കുമെന്നും വെളിപ്പെടുത്തല്‍. ക്രെം‌ലിന്റെ പ്രതിനിധിയായി ഗദ്ദാഫിയെ സന്ദര്‍ശിച്ച മിഖായെല്‍ മര്‍ഗലോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

വിമതര്‍ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്താല്‍ തലസ്ഥാനം മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കാനാണ് ഗദ്ദാഫി പദ്ധതിയൊരുക്കിയിരിക്കുന്നത് എന്ന് മര്‍ഗലോവ് വെളിപ്പെടുത്തുന്നു. ഗദ്ദാഫിക്ക് ഇതിന് ആവശ്യമായ ആയുധശേഖരമുണ്ട് എന്നും മര്‍ഗലോവ് ഒരു റഷ്യന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സമയം കഴിയുന്തോറും ഗദ്ദാ‍ഫിയുടെ ആയുധ ശേഖരവും പണവും ഇന്ധന ശേഖരവും കുറഞ്ഞ് വരികയാണെന്നും അതിനാല്‍ ലിബിയയില്‍ വിമതരുടെ വിജയം അകലെയല്ല എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഗദ്ദാഫി ഇതുവരെയായും തന്റെ ശേഖരത്തിലുള്ള ഭൂതല - ഭൂതല മിസൈലുകളൊന്നും ഉപയോഗിച്ചിട്ടില്ല എന്നാണ് മര്‍ഗലോവ് ചൂണ്ടിക്കാണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :