ഖദ്രി അനുകൂല സൈറ്റ് ഇന്ത്യന്‍ വിലാസത്തില്‍!

ഇസ്ലാമബാദ്| WEBDUNIA|
PRO
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍‌മാന്‍ തസീറിനെ വധിച്ച മുംതാസ് ഖദ്രിയെ പ്രകീര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ ഇന്ത്യന്‍ വിലാസത്തില്‍!

‘വയോവെബ്’ എന്ന കമ്പനിയാണ് എം‌എം‌കെ വഖാര്‍ എന്നയാളുടെ പേരില്‍ വ്യാജ വിലാസത്തില്‍ വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. “നൂര്‍ ഹോസ്പിറ്റല്‍, ഡല്‍ഹി, കര്‍ണാടക 67890” എന്ന വിലാസത്തിലാണ് സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് പാകിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

മതനിന്ദാ നിയമത്തെ വിമര്‍ശിച്ചതിനാണ് ഗവര്‍ണറുടെ അംഗരക്ഷകനായ ഖദ്രി അദ്ദേഹത്തെ വെടിവച്ച് കൊന്നത്. ഖദ്രിയുടെ പ്രവര്‍ത്തിയെ വാനോളം പുകഴ്ത്തുന്നതാണ് ‘മുംതാസ്ഖദ്രി ഡോട്ട് കോം’ എന്ന വെബ്സൈറ്റ്.

ഖദ്രി ഖുറാന്‍ വചനങ്ങള്‍ ഉരുവിടുന്ന വീഡിയോകളാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വീഡിയോയില്‍ ഇയാള്‍ തോക്ക് തോളില്‍ വച്ച് നില്‍ക്കുന്നരംഗവും ഉണ്ട്. ദൈവകോപം ക്ഷണിച്ചുവരുത്തിയ തസീറിനെ കൊന്നതിന് ഖദ്രിയെ വെബ്സൈറ്റില്‍ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :