കൌമാരക്കാരില്‍ ലൈംഗികത കുറയുന്നു

വാഷിംഗ്ടണ്‍| WEBDUNIA|
അമേരിക്കയില്‍ കൌമാരപ്രായക്കാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൌമാരക്കാരില്‍ തന്നെ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം വ്യാപകമാണെന്നും കണ്ടെത്തി.

ഇത് നല്ല പ്രവണതയാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സിലെ ഡയറക്ടര്‍ എഡ്വാര്‍ഡ് സൊന്‍ഡിക് അഭിപ്രായപ്പെട്ടു. കൌമാര പ്രായക്കാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറഞ്ഞുവെന്നാല്‍ ലൈംഗിക രോഗങ്ങള്‍ പകരുന്നതിലും കുറവ് വന്നിട്ടുണ്ടെന്നാണ് അര്‍ത്ഥം.

2005ല്‍ 47 ശതമാനം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നവരായിരുന്നു. 1991ല്‍ ലൈംഗിക വേഴ്ച നടത്തുന്ന ഹൈ സ്കുള്‍ വിദ്യാര്‍ത്ഥികള്‍ 54 ശതമാനമായിരുന്നിടത്തു നിന്നാണ് ഈ മാറ്റം.

മൂന്ന് മാസത്തിലൊരിക്കലെങ്കിലും ലൈംഗിക വേഴ്ച നടത്തിയിരുന്നുവെന്ന് 2005ല്‍ 34 ശതമാനം വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചിരുന്നു.ഇതില്‍ തന്നെ ഭൂരിഭാഗവും ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചിരുന്നു.

2005 ല്‍ ലൈംഗിക വേഴ്ച നടത്തിയിരുന്ന 1000 കൌമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ 21 പേര്‍ പ്രസവിച്ചിരുന്നു. 15നും 17നും ഇട്യ്ക്ക് പ്രായക്കാരിലെ കണക്കാണിത്. 1991ല്‍ 1000ത്തില്‍ 39 കൌമാരപ്രായകാരികളാണ് പ്രസവിച്ചിരുന്നത്.

ബോധവത്കരണവും മറ്റും ഗുണം ചെയ്തുവെന്നാണ് പൊതുവെ ഉള്ള അഭിപായം. കൌമാരപ്രായക്കാ‍ര്‍ ലൈംഗിക വേഴ്ച നടത്തുന്നതിനുളള പ്രായം ദീര്‍ഘിപ്പിക്കുന്നതിന് പ്രോത്സാഹനജനകമായ കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :