കോളറ തുടച്ചുനീക്കിയെന്ന് സിംബാബ്‌വേ

ഹരാരെ| WEBDUNIA|
സിംബാബ്‌വേയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയതായി ആരോഗ്യമന്ത്രി ഹെന്‍‌റി മഡ്സൊറെര. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ രാജ്യത്ത് ഒരു ലക്ഷത്തോളം ആളുകള്‍ക്ക് കോളറ പടര്‍ന്നുപിടിച്ചതായും 4200 പേര്‍ മരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ജൂണിന് ശേഷം രാജ്യത്ത് കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭാവിയില്‍ രോഗം പടരാതിരിക്കാനുള്ള നടപടികള്‍ എല്ലാ ജില്ലകളിലും പട്ടണങ്ങളിലും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴുക്കുചാല്‍ നിര്‍മ്മാണം ത്വരിതപ്പെടുത്തുമെന്നും ശുദ്ധജല ദൌര്‍ലഭ്യം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടായ കലാപത്തെ തുടര്‍ന്ന് ആശുപത്രികളും ക്ലിനിക്കുകളും അടഞ്ഞുകിടന്ന സമയത്താണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ 62 പ്രവിശ്യകളില്‍ 55 എണ്ണത്തിലും രോഗം പടര്‍ന്നുപിടിച്ചു. സഖ്യ സര്‍ക്കാര്‍ രൂപീകൃതമായതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :