കോണ്ടലിസ റൈസ് പുസ്തകമെഴുതുന്നു

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (15:43 IST)
അമേരിക്കയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസ് ഇപ്പോള്‍ പുസ്തകമെഴുതുന്ന തിരക്കിലാണ്. അമേരിക്കയിലെ ക്രൌണ്‍ പബ്ലിഷേഴ്സുമായി മൂന്ന് പുസ്തകങ്ങള്‍ക്കുള്ള കരാറിലാണ് റൈസ് ഏര്‍പ്പെട്ടിരിക്കുന്നത്. ബുഷ് ഭരണകൂടത്തിനൊപ്പം പ്രവര്‍ത്തിച്ച തന്‍റെ ഓര്‍മ്മകളാണ് ആദ്യ പുസ്തകം.

2001 മുതല്‍ 2009 വരെ വൈറ്റ്‌ഹൌസിലെ അവരുടെ ജീവിതവും അമേരിക്കയുടെ ഉന്നത പ്രതിനിധി എന്ന നിലയ്ക്കുള്ള അനുഭവവുമാണ് പുസ്തകത്തിലെ പ്രമേയമെന്ന് ക്രൌണ്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. 2011ല്‍ പുസ്തകം പ്രസിദ്ധീകരിക്കാനാകുമെന്നാണ് കരുതുന്നത്.

2.5 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് കമ്പനിക്കു വേണ്ടി റൈസ് പുസ്തകമെഴുതുന്നതെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. തന്‍റെ കുടുബത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതാണ് രണ്ടാമത്തെ പുസ്തകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :