ഇസ്ലാമബാദ്|
WEBDUNIA|
Last Modified വ്യാഴം, 19 ജനുവരി 2012 (11:42 IST)
PRO
PRO
പാകിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സുപ്രീംകോടതിയില്‍ ഹാജരായി. കോടതിയെ ധിക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല. കോടതിയോട് ബഹുമാനം ഉള്ളതു കൊണ്ടാണ് ഹാജരായതെന്നും ഗീലാനി കോടതിയില്‍ അറിയിച്ചു. പ്രസിഡന്റെന്ന നിലയില്‍ സര്‍ദാരിക്ക് നിയമനടപടികളില്‍ നിന്ന് പരിപൂര്‍ണ സംരക്ഷണമുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യക്കേസില്‍ ഗിലാനിയോട് നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും മറ്റു പി പി പി നേതാക്കള്‍ക്കുമെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കണമെന്ന കോടതി നിര്‍ദേശം അവഗണിച്ചതിന്റെ പേരിലാണ് ഗീലാനിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്.
അഴിമതിക്കേസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് സര്‍ദാരിയുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിനു കത്തെഴുതാന്‍ ഭരണഘടനാപരമായി തനിക്ക് പരിമിതിയുണ്ടെന്നാണ് ഗിലാനിയുടെ നിലപാട്.