കൊളംബിയ: ഗറില്ലാ നേതാവ് അന്തരിച്ചു

WEBDUNIA| Last Modified തിങ്കള്‍, 26 മെയ് 2008 (12:34 IST)
കൊളംബിയയിലെ ഇടത് പക്ഷ ഗറില്ലാ സേനയായ എഫ് എ ആര്‍ സിയുടെ ദീര്‍ഘകാലമായുള്ള നേതാവാ‍യ മാനുവല്‍മരുലന്‍ഡ മരിച്ചതായി സ്ഥിരീകരിച്ചു. കൊളംബിയന്‍ സര്‍ക്കാരിനെതിരെ നാല് ദശാബ്ദം ഇദ്ദേഹം രക്തരൂക്ഷിത പോരാട്ടം നടത്തുകയുണ്ടായി.

മരുലന്‍ഡ മരിച്ചതായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. മാര്‍ച്ച് 26നാണ് ഇദ്ദേഹം മരിച്ചതെന്ന് എഫ് എ ആര്‍ സി വ്യക്തമാക്കി.

ഹൃദയാഘാതം മൂലമാണ് മരുലന്‍ഡ(80) മരിച്ചതെന്ന് എഫ് എ ആര്‍ സി സെക്രട്ടറിയേറ്റ് അംഗം ജിമെന്‍സ് പറഞ്ഞു. സംഘടനയുടെ അടുത്ത നേതാവ് താത്വികാചാര്യനായ അല്‍ഫോണ്‍സോ കാനോ ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മരുലന്‍ഡയുടെ മരണം എഫ് എ ആര്‍ സിക്ക് തിരിച്ചടി ആകുമെന്ന് കരുതപ്പെടുന്നു. അമേരിക്കന്‍ പിന്തുണയുള്ള കൊളംബിയന്‍ സേനയില്‍ നിന്ന് അടുത്തിടെയായി കനത്ത പരാജയങ്ങള്‍ ഏറ്റുവാങ്ങുകയാണ് സംഘടന. ഇതേതുടര്‍ന്ന് ബന്ദികളാക്കിയ പലരെയും മോചിപ്പിക്കാന്‍ സംഘടന സമ്മതിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ കാണുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :