കാളയ്ക്കും ജയില്‍ ശിക്ഷ!

കനലുമറ്റിക്| PRATHAPA CHANDRAN|
പട്ടണത്തിലാണ് അധികപ്രസംഗിയായ കാളയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്.

പട്ടണത്തിനടുത്ത് താമസിക്കുന്നവരുടെ വിള നശിപ്പിക്കുകയും രണ്ട് കടകള്‍ നാമാവശേഷമാക്കുകയും ചെയ്തതാണ് കാളയുടെ പേര്‍ക്കുള്ള കുറ്റം. നശീകരണം കണ്ട് രോഷമടക്കാനാവാതെ പ്രദേശവാസികള്‍ തന്നെ ആദ്യം നിയമം കൈയ്യിലെടുത്തു, ശല്യക്കാരനായ കാളയെ പൂട്ടിയിട്ടു.

കാളയെ തിരക്കി നടന്ന ഉടമസ്ഥന്‍ ഈ പിടിച്ചുവയ്ക്കലിനെ കുറിച്ചറിഞ്ഞു. പിന്നീട് പൊലീസും കോടതിയും പ്രശ്നത്തില്‍ ഇടപെട്ടു.

എന്തായാലും ഇപ്പോള്‍ കാളയെ വിട്ടുകിട്ടണമെങ്കില്‍ 200 പൌണ്ട് ഉടമസ്ഥന്‍ ചെലവഴിക്കേണ്ടിവരും. നാലുമാസം മുമ്പ് കാളയെ വാങ്ങാനും ഇദ്ദേഹത്തിന് ഇത്രയും രൂപ ചെലവായി എന്നതാണ് രസകരമായ വസ്തുത!

ഇത്തരത്തില്‍ മൃഗങ്ങള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുന്നത് ഇതാദ്യമൊന്നുമല്ല. കഴിഞ്ഞ വര്‍ഷം പൊതുജനങ്ങള്‍ക്ക് ശല്യമായ ഒരു നായയ്ക്ക് 12 ദിവസം ജയില്‍ ശിക്ഷ നല്‍കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :