കാബൂള്‍|
PRATHAPA CHANDRAN|
Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (15:48 IST)
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ രണ്ട് വ്യത്യസ്ത ചാവേര്‍ ബോംബാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഏഴ് ചാവേറുകളെ പൊലീസ് വെടിവച്ച് കൊന്നു. താലിബാന്‍ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കാബൂളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വ്യക്തമാക്കി.
പട്ടണത്തിലെ ജയില്‍ കേന്ദ്രത്തെ ലക്‍ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പൊലീസും സൂചിപ്പിച്ചു.
ചാവേറുകളിലൊരാള്‍ ജയിലിന്‍റെ പ്രധാന കവാടത്തിനടുത്തെത്തിയ ഉടന്‍ ഗാര്‍ഡിനു നേരെ വെടിയുതിര്‍ത്തു. പൊലീസ് തിരിച്ച് വെടിവെച്ചെങ്കിലും ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാള്‍ മുന്‍ വശത്തുകൂടി ഉള്ളില്‍ കടന്ന ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയം, കോടതി, ജയില്‍ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലാണ് ചാവേറുകള്‍ ആക്രമണം നടത്തിയത്.