കാണാതായ ഈജിപ്‌ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തി

കാണാതായ ഈജിപ്‌ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

കെയ്‌റോ, ഈജിപ്‌ത്, വിമാനം,  Cairo, Egypt, Aeroplane
കെയ്‌റോ| സജിത്ത്| Last Modified വെള്ളി, 20 മെയ് 2016 (10:04 IST)
കാണാതായ ഈജിപ്‌ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അറുപത്തിയൊന്‍പതു പേരുമായി പാരിസില്‍നിന്ന് കെയ്‌റോയിലേക്കുള്ള യാത്രക്കിടെയാണ് ഈജിപ്ത് എയറിന്റെ വിമാനമായ എം എസ് 804 കാണാതാകുന്നത്.

ഇന്നലെ അര്‍ദ്ധരാത്രി 11.30 യോടെ പാരിസില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് സിഗ്നലുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഈജിപ്റ്റിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ വെച്ച് കാണാതായതായി അധികൃതര്‍ വ്യക്തമാക്കിയത്.

എന്നാല്‍ വിമാനം തകര്‍ന്നതിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. 59 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :